ഓയൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പൂയപ്പള്ളി യൂണിറ്റ് കണ്വെന്ഷന് പൂയപ്പള്ളി ജഗോഷ് ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് എസ്. രതീശന്റെ അധ്യക്ഷതയില്‍ നടന്ന കണ്വന്ഷന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ. സമ്പത്കുമാര്‍ ഉദ്ഘാടനം ചെയ്തു. എ. നളിനാക്ഷന്, യൂണിറ്റ് സെക്രട്ടറി ജി. ചന്ദ്രമോഹനന് നായര്‍, ആര്. രാജേന്ദ്രപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. രാജശേഖരന്, ബ്ലോക്ക് സെക്രട്ടറി എ. സുധീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ കമ്മിറ്റി അംഗം എം.കെ. തോമസ് മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ചു. പ്രതിഭകളെ ആദരിക്കല്‍ ചടങ്ങില്‍ പെന്ഷന് കാരുടെ മക്കളായ ഡോ. ജയലക്ഷ്മി, ഡോ. ബി.എസ്. ഭദ്രപ്രിയ, ഡോ. ചന്ദന രാം എന്നിവരെ ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി നായര്‍ ആദരിച്ചു.